Sunday 17 June 2012

ഹരിതഗീതം

ഹരിതഗീതം

ഏതു പേരില്‍ വിളിച്ചാലും
ഏതു രൂപമായി തെളിഞ്ഞാലും
വാക്കായി,വെളിച്ചമായി,നന്മയായി
നിറയുമീശ്വരാ നയിച്ചാലും.....

കാലമാം കൃഷിക്കാരന്‍
സമയമാം കലപ്പയാല്‍
കൃഷിഭൂമി ഒരുക്കുന്നു 
മനസുകളില്‍ എന്നും 
നന്മ മാത്രം വിളയിക്കേണമേ!